തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് ഹോസ്റ്റൽമുറികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.15 മുറികളിൽ പരിശോധന നടത്തിയപ്പോൾ ആളൊഴിഞ്ഞ ഒരു മുറിയിൽനിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കഞ്ചാവ് കണ്ടെത്തിയ മുറിയിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. ......
തിരുവനന്തപുരം: സിനിമ അസിസ്റ്റന്റ് ഡയറക്ടറെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ ജസീമിനെ (35) ആണ് പിടികൂടിയത്. ......
തിരുവനന്തപുരം: താളമേളങ്ങളുടെയും വായ്പ്പാട്ടുകളുടെയും അകമ്പടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരും കേരളത്തിലെ ആദ്യ ഗേള്‍സ് മ്യൂസിക് ബാന്‍ഡും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി സാമൂഹ്യഉള്‍ച്ചേര്‍ക്കലിന്റെ മാതൃകാപരമായ അരങ്ങേറ്റമായി. വാത്സല്യവും സൗഹൃദവും സ്നേഹവും കരുതലുമൊക്കെയാണ് യഥാര്‍ത്ഥ ലഹരിയെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കുന്ന തരത്തിലായിരുന്നു യൂഫോണിക് സംഗീത പരിപാടി. കോഴിക്കോട് സ്വദേശികളായ 6 വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം നല്കുന്ന സംഗീത ബാന്‍ഡിന്റെ പരിപാടിയില്‍ ഭിന്നശേഷിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ കാണിച്ച സ്വീകാര്യത തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. സംഗീത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ കാംപയിന് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആദരവ്. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രോഗ്രാമിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയും അവര്‍ക്ക് മികച്ച ചികിത്സയും തുടര്‍പരിശോധനകളും ഉറപ്പാക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. ......
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി.യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്, മുന്‍ മന്ത്രിമാരായ നീലലോഹിത ദാസന് നാടാര്‍, വി എസ് ശിവകുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, കെപിസിസി ന്യൂനപക്ഷ സെൽ വൈസ് ചെയർമാനും ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ഹാരിസ്, വിളപ്പിൽ രാധാകൃഷ്ണൻ (സിപിഐ സംസ്ഥാന കൗൺസിൽ അംഗം), എൻസിപി സംസ്ഥാന സെക്രട്ടറി അഡ്വ. സൈഫുദ്ദീൻ, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം മുജീബ് റഹ് മാൻ, ജോസഫ് ജോണ്‍ (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്),സജീദ് ഖാലിദ് (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറർ), ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ്,കേരള സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് ബിനുകുമാർ, ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം സുനിൽ ഖാൻ, എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്,ആർഎസ്പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ആദില്‍ റഹീം (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി),സുനില്‍ ഹസന് (ജനതാദള്‍), എന്‍ മുരളി (ബിഎസ്പി), മുജീബ് അമ്പലത്തറ, സുധീര്‍ വള്ളക്കടവ് (സിപിഐ), തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണന്,സഈദ് മൗലവി വിഴിഞ്ഞം (സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (ഖത്തീബ് & ഖാളി ഫോറം ജനറല്‍ സെക്രട്ടറി)സലീം കൗസരി, വികാരി പരുത്തിപ്പാറ ഹോളി ക്രോസ് ചർച്ച് ഫാദർ പോൾ പഴങ്ങാട്ട്,മുണ്ടക്കയം ഹുസൈന് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അമീനുദ്ദീന്‍ ബാഖവി (കരമന ജുമാ മസ്ജിദ് ചീഫ് ഇമാം), നഈം ഗഫൂര്‍ ( ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്), അമീന് റിയാസ് (ഫ്രട്ടേണിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ്,എഴുത്തുകാരായ ജെ രഘു, എ എം നദ് വി, റോയ് ചെമ്മനം, ശ്രീജ നെയ്യാറ്റിന്‍കര (സാമൂഹിക പ്രവർത്തക), ഡോ. ......
തിരുവനന്തപുരം: വിഴിഞ്ഞം ഭൂഗർഭ റയിൽപാത യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ റയിൽവെ ഭൂപടത്തിലും വിഴിഞ്ഞത്തിന് സുപ്രധാന സ്ഥാനം കൈവരും. രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂഗർഭ റെയിൽവേ ലൈനാകും വിഴിഞ്ഞത്തേത്. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ 12.75 കിലോമീറ്റർ തുരങ്കവും 11.2 കിലോമീറ്റർ നീളമുള്ള പിർ പഞ്ചൽ തുരങ്കവുമാകും വിഴിഞ്ഞം ഭൂഗർഭ റയിൽപാതയെക്കാൾ നിളമുള്ളവ. ......
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......